LiveTV

Live

Kerala

മലപ്പുറത്ത് നിന്ന് ആരംഭിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വിപണി കീഴടക്കിയത് നിരവധി ബ്രാൻഡുകള്‍ 

മലപ്പുറത്ത് നിന്ന് മലബാറിലേക്കും പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തും ഫൈബ്രോ ഡ്രീംസ് വളർന്നു.

മലപ്പുറത്ത് നിന്ന് ആരംഭിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വിപണി കീഴടക്കിയത് നിരവധി ബ്രാൻഡുകള്‍ 

സംസ്ഥാനത്തിനകത്തും പുറത്തും വിപണി കീഴടക്കിയ നിരവധി ബ്രാൻഡുകളുണ്ട് മലപ്പുറത്ത്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെത്ത നിർമ്മാണ സ്ഥാപനമായ ഫൈബ്രോ ഡ്രീംസ് ഈ മേഖലയിലെ പ്രശസ്ത ബ്രാൻഡ് ആണ്. മലപ്പുറത്ത് നിന്ന് മലബാറിലേക്കും പിന്നീട് സംസ്ഥാനത്തിനകത്തും പുറത്തും ഫൈബ്രോ ഡ്രീംസ് വളർന്നു.

23 വർഷങ്ങൾക്കു മുമ്പാണ് മഞ്ചേരി ആസ്ഥാനമായി ഫൈബ്രോ ഡ്രീംസ് സ്ഥാപിതമാകുന്നത്. ആദ്യഘട്ടത്തിൽ തലയണ നിർമ്മാണം ആയിരുന്നു പ്രധാന വ്യവസായം. പിന്നീട് പതിയെ മെത്ത നിർമ്മാണത്തിലേക്ക് കടന്നു. പത്തിൽ താഴെ മാത്രം ജോലിക്കാരെ വെച്ചാണ് തുടങ്ങിയതെങ്കിലും ഇന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപിച്ച് കിടക്കുന്നു. മെത്ത നിർമ്മാണ യൂണിറ്റിനും വിതരണത്തിനു പുറമേ മഞ്ചേരി നഗരത്തിൽ വിപണന കേന്ദ്രവുമുണ്ട്.

ആരോഗ്യകരമായ ജീവിതശൈലിക്ക് ഇണങ്ങിയ എച്ച്.എസ്.ബി.സി എന്ന ആസ്ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മെത്ത നിർമാണം. ഗുണനിലവാരത്തിൽ മറ്റു ബ്രാൻഡുകളോട് കിടപിടിക്കുന്ന രീതിയിലേക്ക് ഫൈബ്രോ ഡ്രീംസ് ഇന്ന് വളർന്നു കഴിഞ്ഞു.