LiveTV

Live

Kerala

‘മലപ്പുറത്തിന്റെ അമ്പതാണ്ട്’; മലപ്പുറത്തിന്റെ പ്രതിഭകൾക്ക് മീഡിയവണിന്റെ ആദരം

‘മലപ്പുറത്തിന്റെ അമ്പതാണ്ട്’; മലപ്പുറത്തിന്റെ പ്രതിഭകൾക്ക് മീഡിയവണിന്റെ ആദരം

മലപ്പുറത്തിന്റെ പ്രതിഭകൾക്ക് മീഡിയവണിന്റെ ആദരം. ജില്ലാ രൂപീകരണത്തിന്റെ അര നൂറ്റാണ്ട് തികയുന്ന വേളയിലാണ്, വിവിധ മേഖലകളിൽ നിന്നുള്ള 50 പേരെ മീഡിയവൺ സംഘടിപ്പിച്ച ‘മലപ്പുറത്തിന്റെ അമ്പതാണ്ട്’ പരിപാടിയിൽ ആദരിച്ചത്. മലപ്പുറം ജില്ല രൂപീകരിച്ച് അരനൂറ്റാണ്ട് പൂർത്തിയാക്കിയ വേളയിലാണ് മീഡിയവൺ മലപ്പുറത്തിന്റെ അൻപതാണ്ട് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ല രൂപീകരണത്തിലും തുടർന്നുള്ള വളർച്ചക്കും പിൻബലമായി നിന്നവരും ജില്ലയിൽനിന്ന് വിവിധമേഖലകളിൽ ഉയർന്നുവന്ന അതുല്യ പ്രതിഭകളുമായ 50 വ്യക്തികളെയും സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും പരിപാടിയിൽ ആദരിച്ചു. മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.എച്ച് മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഇമ്പിച്ചി ബാവ, എം.പി‌.എം അഹമ്മദ് ഗുരുക്കൾ, അവുക്കാദർ കുട്ടി നഹ, ചാക്കീരി അഹമ്മദ് കുട്ടി, കെ.പി രാമൻ, യു.എ ബീരാൻ കൊളാടി ഗോവിന്ദൻ കുട്ടി വക്കീൽ തുടങ്ങിയ പ്രമുഖർക്കുള്ള ആദരം ബന്ധുക്കൾ ഏറ്റുവാങ്ങി. ചരിത്രകാരന്മാരായ എം.ജി.എസ് നാരായണൻ, എം ഗംഗാധരൻ, സംവിധായകൻ സക്കറിയ, കെ.പി. രാമനുണ്ണി, മണമ്പൂർ രാജൻബാബു തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ ആദരം ഏറ്റുവാങ്ങി. എം.എൽ.എ മാരായ പി. ഉബൈദുള്ള, അബ്ദുൽ ഹമീദ് മാസ്റ്റർ, എം. ഉമ്മർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ, മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയവൺ വൈസ് ചെയർമാൻ പി മുജീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മലപ്പുറത്തിന്റെ തനത് കലകളും കലാ സന്ധ്യയും അരങ്ങേറി.