LiveTV

Live

Kerala

ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ കണ്ടാണ് സ്ഥാനാര്‍ഥികള്‍ ഇന്ന് വോട്ട് അഭ്യര്‍ഥിച്ചത്.

ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി. മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ കണ്ടാണ് സ്ഥാനാര്‍ഥികള്‍ ഇന്ന് വോട്ട് അഭ്യര്‍ഥിച്ചത്. മുന്നണിക്കകത്ത് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വടകരയിലെ സ്ഥാനാര്‍ഥി പി ജയരാജന്‍ പറഞ്ഞു. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ ഹോം ഓഫ് ലവിലെത്തി വോട്ടഭ്യര്‍ഥിച്ച് കൊണ്ടായിരുന്നു എ പ്രദീപ്കുമാറിന്റെ തുടക്കം. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി. കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍റെ വീട്ടിലെത്തിയാണ് പി.ജയരാജന്‍ പ്രചാരണം തുടങ്ങിയത്. ഘടകകക്ഷികളുമായി ഒരു പ്രശ്നവുമില്ലെന്ന് പി.ജയരാജന്‍ പറഞ്ഞു. വടകരയില്‍ വെന്നിക്കൊടി പാറിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം.

പാലക്കാട് മൂന്നാം തവണ ജനവിധി തേടുന്ന എം.ബി രാജേഷ് മണ്ഡലങ്ങളിലെ പ്രധാന വ്യക്തികളെ സന്ദര്‍ശിച്ചു. പാലക്കാട് ബിഷപ്പുമായും മുന്‍ സുപ്രീംകോടതി ജഡ്ജ് ചേറ്റൂര്‍ ശങ്കരന്‍ നായരുമായും കൂടിക്കാഴ്ച നടത്തി മണ്ഡലത്തില്‍ ത്രികോണ മത്സരമില്ലെന്ന് രാജേഷ് പറഞ്ഞു.

ഇ.ബാലനന്ദൻ, സൈമൺ ബ്രിട്ടോ എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തിയായിരുന്നു പി. രാജീവിന്റെ തുടക്കം. നാളെ മുതല്‍ എൽ.ഡി.എഫ് കൺവെൻഷനുകൾ ആരംഭിക്കും. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് സന്നദ്ധമാണെന്നും മറ്റു രണ്ട് മുന്നണികളിലും ആഭ്യന്തര തര്‍ക്കമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.