LiveTV

Live

Kerala

ഇടതുപക്ഷ സ്ഥാനാർഥികളെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന് കോടിയേരി 

ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും. 

ഇടതുപക്ഷ സ്ഥാനാർഥികളെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന് കോടിയേരി 

ഇടതുപക്ഷ സ്ഥാനാർഥികളെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും. കേരളത്തില്‍ സി.പി.എം പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഏറ്റവും മികവുറ്റ ആളുകളിലൊരാളാണ് ഇന്നസെന്റ്. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തെ യു.ഡി.എഫ് ഭയപ്പെടുന്നുവെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിന് സി.പി.എം തയ്യാറാണ്. ആഭ്യന്തര സംഘര്‍ഷത്തിലായതിനാല്‍ മറ്റ് രണ്ട് മുന്നണികള്‍ക്കും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.