LiveTV

Live

Kerala

എറണാകുളം പാലച്ചുവടിലെ യുവാവിന്‍റെ മരണം അള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പൊലീസ്

നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം പാലച്ചുവടിലെ യുവാവിന്‍റെ മരണം അള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പൊലീസ്

എറണാകുളം പാലച്ചുവടിലെ യുവാവിന്‍റെ മരണം അള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ നാലരയോടെയാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിൽ വർഗീസിനെ പാലച്ചുവട് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത കെട്ടിടത്തിൽ താമസിക്കുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന നിഗമനത്തിലെത്തിയത്.

കൊല്ലപ്പെട്ട രാത്രി ജിബില്‍ വാഴക്കാലയിലെ ഒരു വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വെച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുവെന്നാണ് ജിബിന്‍റെ സുഹൃത്തുക്കള്‍ പൊലീസിന് നല്‍കിയ വിവരം. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം.