LiveTV

Live

Kerala

ഉൽപാദനം കുറഞ്ഞു, വിലയുമില്ല; നാളികേര കർഷകർ പ്രതിസന്ധിയിൽ

സംസ്ഥാന സർക്കാർ പച്ച തേങ്ങ സംഭരണം നടത്താത്തതും കർഷകർക്ക് തിരിച്ചടിയായി. 

 ഉൽപാദനം കുറഞ്ഞു, വിലയുമില്ല; നാളികേര കർഷകർ പ്രതിസന്ധിയിൽ

ഉത്പാദനക്കുറവ് മൂലം വലിയ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്തെ നാളികേര കർഷകർ. സംസ്ഥാന സർക്കാർ പച്ച തേങ്ങ സംഭരണം നടത്താത്തതും കർഷകർക്ക് തിരിച്ചടിയായി. ഉൽപാദന ചെലവും ഇരട്ടിയായിട്ടുണ്ട്. നല്ല വിളവ് ലഭിച്ചിരുന്ന തെങ്ങെല്ലാം ഇപ്പോൾ കർഷകനെ ചതിക്കുകയാണ്. വരൾച്ച രൂക്ഷമായതോടെ ജലസേചനത്തിന് വഴിയില്ലാതായി.

കാലാവസ്ഥാ വ്യതിയാനവും വിനയായി. ഉത്പാദനം കുറഞ്ഞതോടെ തെങ്ങിൽ കയറ്റുന്നതിന്റെ തവണ കുറച്ചു. അതിനൊപ്പം തന്നെ തെങ്ങുണങ്ങി ഇല്ലാതാകുന്ന നിരവധി അസുഖങ്ങളും കർഷകനെ അലട്ടുന്നു. പച്ച തേങ്ങ സംഭരണം സർക്കാർ പുനരാരംഭിച്ചാൽ ഒരളവ് വരെ കർഷകന് അത് സഹായകമാകും.