LiveTV

Live

Kerala

ആരോഗ്യമേഖലയിലും മലപ്പുറത്തിന്റെ വളര്‍ച്ച കുതിക്കുന്നു 

അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സക്കായി വിദേശികളടക്കം നിരവധി പേര്‍ ആശ്രയിക്കുന്നത് മലപ്പുറത്തെത്തന്നെ.

ആരോഗ്യമേഖലയിലും മലപ്പുറത്തിന്റെ വളര്‍ച്ച കുതിക്കുന്നു 

ആരോഗ്യമേഖലയിലും മലപ്പുറത്തിന്റെ വളര്‍ച്ച കുതിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സക്കായി വിദേശികളടക്കം നിരവധി പേര്‍ ആശ്രയിക്കുന്നത് മലപ്പുറത്തെത്തന്നെ. ആയുര്‍വേദ ടൂറിസത്തിലും മുതല്‍മുടക്കാന്‍ നിരവധി സംരംഭകരാണെത്തുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ആതുരാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ ധാരാളമുണ്ട്.

വിദേശികള്‍ക്കടക്കം കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ട് മിക്കയിടത്തും. അലോപതിക്ക് പുറമേ, ആയുര്‍വേദ ചികിത്സാ രംഗത്തും ജില്ല കുതിക്കുകയാണ്. നിരവധി സംരംഭകരാണ് ഈ മേഖലയില്‍ പണംമുടക്കുന്നത്. മലപ്പുറത്തിന്റെ ആയുര്‍വേദ പാരമ്പര്യമാണ് നിക്ഷേപകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിനുള്ള പ്രധാനകാരണം.

ഇത് മനസ്സിലാക്കിയാണ് കോട്ടക്കലില്‍‍ ആയുര്‍ മെഡിസിറ്റി, അന്താരാഷ്ട്ര നിലവാരമുള്ള ആയുര്‍വേദ ആശുപത്രിയും റിസര്‍ച്ച് സെന്‍ററും ആരംഭിക്കുന്നത്. ധാരാളം തൊഴിലവസരങ്ങളും ഇതോടെ സൃഷ്ടിക്കപ്പെടും. പ്രവാസികള്‍ക്കും ഇതില്‍ മുതല്‍ മുടക്കാം. 26 ഏക്കറില്‍ സ്ഥാപിക്കുന്ന ആശുപത്രിയില്‍, വില്ലകള്‍, റെസ്റ്റോറന്‍റുകള്‍, ഹെല്‍ത്ത് ക്ലബ് തുടങ്ങിയവും ഉണ്ട്.