LiveTV

Live

Kerala

പോപീസ് ബേബി കെയര്‍; മലപ്പുറത്ത് നിന്നെത്തി വിപണി കീഴടക്കിയ അന്താരാഷ്ട്ര ബ്രാന്‍ഡ്

തിരുപ്പൂരിലെ തുണിവ്യവസായങ്ങളെക്കുറിച്ച് പഠിക്കാൻ പോയ ഷാജി തോമസ് പിന്നീട് കുഞ്ഞുങ്ങൾക്കുള്ള വസ്ത്ര വിപണിയിൽ ചരിത്രം കുറിക്കുകയായിരുന്നു.

പോപീസ് ബേബി കെയര്‍; മലപ്പുറത്ത് നിന്നെത്തി വിപണി കീഴടക്കിയ അന്താരാഷ്ട്ര ബ്രാന്‍ഡ്

മലപ്പുറത്തു നിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് വളർന്ന വ്യവസായ സ്ഥാപനമാണ് പോപീസ് ബേബി കെയർ. 2005ല്‍ മലപ്പുറം തിരുവാലിയിൽ ആരംഭിച്ച പോപീസ് ഉല്‍പന്നങ്ങള്‍ ഇന്ന് നിരവധി വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്. വസ്ത്ര വിപണയില്‍ മലബാറില്‍ നിന്നുള്ള അന്താരാഷ്ട്ര ബ്രാന്‍ഡ് കൂടിയാണ് പോപീസ് ബേബി കെയര്‍.

തിരുപ്പൂരിലെ തുണിവ്യവസായങ്ങളെക്കുറിച്ച് പഠിക്കാൻ പോയ ഷാജി തോമസ് പിന്നീട് കുഞ്ഞുങ്ങൾക്കുള്ള വസ്ത്ര വിപണിയിൽ ചരിത്രം കുറിക്കുകയായിരുന്നു. ഗുണനിലവാരമില്ലാത്ത കുഞ്ഞുടുപ്പുകൾ ആണ് മാർക്കറ്റിൽ ലഭിക്കുന്നതെന്ന് അറിഞ്ഞ അദ്ദേഹം, ഗുണമേന്മയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ പോപ്പീസ് എന്ന മികച്ച ബ്രാൻഡുമായി വിപണി കീഴടക്കി. 2005ല്‍ മലപ്പുറം ജില്ലയിലെ തിരുവാലി കേന്ദ്രീകരിച്ച് ഏതാനും ജീവനക്കാരുമായി ആരംഭിച്ച പോപ്പീസ് ബേബി കെയര്‍ ഇന്ന് ലോകത്ത് 40 രാഷ്ട്രങ്ങളില്‍ ലഭ്യമാണ്.

വസ്ത്ര വിപണിയില്‍ മലബാറില്‍ നിന്നുള്ള അന്താരാഷ്ട്ര ബ്രാന്‍ഡ് കൂടിയാണ് പോപ്പീസ് ബേബി കെയര്‍.1500ഓളം പേർ തിരുവാലിയിലെ വസ്ത്ര നിര്‍മാണ ശാലയിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നെയ്തെടുക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡായി ഇതിനകം പോപ്പീസ് വളർന്നു കഴിഞ്ഞു.