LiveTV

Live

Kerala

മലപ്പുറത്തിന്‍റെ ആരോഗ്യ- സാമൂഹ്യ- കാരുണ്യ മേഖലകളിൽ മികവ് തെളിയിച്ചവരെ മീഡിയവണ്‍ ആദരിക്കും  

ആയുർവേദ ചികിത്സാ രംഗത്തെ കുലപതി പി.കെ വാര്യരുടെയും സാമൂഹ്യപ്രവർത്തകൻ ഹംസ തയ്യിലിന്റെയും പ്രവർത്തന മണ്ഡലം കൂടിയാണ് മലപ്പുറം. ഇങ്ങനെ വിവിധ മേഖലകളിലൂടെ...

മലപ്പുറത്തിന്‍റെ ആരോഗ്യ- സാമൂഹ്യ- കാരുണ്യ  മേഖലകളിൽ മികവ് തെളിയിച്ചവരെ മീഡിയവണ്‍ ആദരിക്കും  

സ്ത്രീ ശാക്തീകരണത്തിലും വിദ്യാഭ്യാസ മുന്നേറ്റത്തിലും മലപ്പുറം മികച്ച മാതൃകയാണ്. ആരോഗ്യ-സാമൂഹ്യ-കാരുണ്യ പ്രവർത്തനത്തിലും ജില്ല മുൻപന്തിയിലാണ്. ഈ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും മീഡിയവൺ ആദരിക്കും.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പദ്ധതിയും, സന്നദ്ധ സംഘടന സിജിയുടെ ഇടപെടലുകളും, എം.ഇ.എസും, കരുവള്ളി മുഹമ്മദ് മൗലവിയും മലപ്പുറത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടി. സ്ത്രീശാക്തീകരണ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നസ്ലീൻ നീലങ്ങോടനും സാക്ഷരതാ മുന്നേറ്റത്തിൽ കെ.വി റാബിയയും മലപ്പുറത്തിന്റെ അഭിമാനമാണ്. സ്ത്രീ ശാക്തീകരണത്തിൽ ഇന്ത്യക്ക് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനവും നിർദ്ധനർക്ക് വീട് വച്ച് നിൽക്കുന്ന ബൈത്തുറഹ്മയും മലപ്പുറത്തു നിന്നാണ് പിറവിയെടുക്കുന്നത്. പാലിയേറ്റീവ് കെയർ പ്രസ്ഥാനവും പീപ്പിൾസ് ഫൗണ്ടേഷനും സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ മാതൃകയാണ്. സഹകരണ ചികിത്സാ മേഖലയില്‍ ഇ.എം.എസ് മെമ്മോറിയൽ ആശുപത്രിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്.

ആയുർവേദ ചികിത്സാ രംഗത്തെ കുലപതി പി.കെ വാര്യരുടെയും സാമൂഹ്യപ്രവർത്തകൻ ഹംസ തയ്യിലിന്റെയും പ്രവർത്തന മണ്ഡലം കൂടിയാണ് മലപ്പുറം. ഇങ്ങനെ വിവിധ മേഖലകളിലൂടെ ജില്ലയിൽ മുന്നേറ്റമുണ്ടാക്കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും മാർച്ച് 10ന് മീഡിയവൺ മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'മലപ്പുറത്തിന്റെ അമ്പതാണ്ട്' പരിപാടിയിൽ ആദരിക്കും.