LiveTV

Live

Kerala

മൂന്നാം സീറ്റ് അവകാശവാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചു

രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി നൽകാമെന്ന കോൺഗ്രസ് ഉറപ്പ് അംഗീകരിച്ചാണ് തീരുമാനം.

മൂന്നാം സീറ്റ് അവകാശവാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചു

മൂന്നാമതൊരു സീറ്റ് എന്ന അവകാശവാദം ലീഗ് ഉപേക്ഷിച്ചു. ഇത് സംബസിച്ച ഉന്നതാധികാര സമിതി തീരുമാനത്തിന് പ്രവർത്തക സമിതി അംഗീകാരം നൽകി. രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി നൽകാമെന്ന കോൺഗ്രസ് ഉറപ്പ് അംഗീകരിച്ചാണ് തീരുമാനം.

നേതാക്കൾക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും അണികൾ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നായിരുന്നു മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ഉയർത്തിയത്. മൂന്നു വട്ടം കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയിട്ടും മൂന്നാം സീറ്റെന്ന ആവശ്യം ഫലം കണ്ടില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പിൻമാറുന്നുവെന്നായിരുന്നു ലീഗിന്റെ വിശദീകരണം.