LiveTV

Live

Kerala

കോഴിക്കോട് മെഡി. കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കും

ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

കോഴിക്കോട് മെഡി. കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കും

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ധാരണയായി. ആരോഗ്യമന്ത്രിയുമായി സംയുക്ത സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചൊവ്വാഴ്ച കോളേജില്‍ ചേരുന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അധ്യാപകനെതിരെയുണ്ടായ രാജ്യദ്രോഹ ആരോപണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായി യൂനിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പ്രിന്‍സിപ്പലിനെ ഖൊരാവോ നടത്തിയതില്‍ മാപ്പു പറയുകയാണെങ്കില്‍ ചൊവ്വാഴ്ച കോളേജില്‍ ചേരുന്ന യോഗത്തില്‍ യൂനിയന്‍ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാമെന്ന് യോഗത്തില്‍ ധാരണയായി. ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് സംയുക്ത സമര സമിതി പറഞ്ഞു.