LiveTV

Live

Kerala

വായ്പ തിരിച്ചടവിന് മോറട്ടോറിയം; കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കുമെന്ന് പരാതി

കര്‍ഷകന് ഓരോ വര്‍ഷവും 6000രൂപ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമില്ലെന്നും ഈ പണം കാര്‍ഷിക കടം വീട്ടുന്നതിനായി ഉപയോഗിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

വായ്പ തിരിച്ചടവിന് മോറട്ടോറിയം; കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കുമെന്ന് പരാതി

കാര്‍ഷിക വായ്പ തിരിച്ചടവിന് ഇപ്പോള്‍ പ്രഖ്യാപിച്ച മോറട്ടോറിയം കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലാക്കുമെന്ന പരാതി ഉയരുന്നു. ഒരു വര്‍ഷംവരെ വായ്പ തിരിച്ചടവിന് സമയം അനുവദിച്ചെങ്കിലും ഈ കാലയളവിലെ പലിശ ഒഴിവാക്കിയത് കൊണ്ട് തീരുമാനം പ്രയോജനം ചെയ്യില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമാണെങ്കിലും ഒരു വര്‍ഷത്തിനുശേഷം ഈ കാലയളവിലെ പലിശ കൂടി നല്‍കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. മോറട്ടോറിയം കാലത്തെ പലിശ പൂര്‍ണമായി ഒഴിവാക്കുകയോ, സര്‍ക്കാര്‍ പലിശ നല്‍ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. നിലവില്‍ ജപ്തി നടപടികളില്‍ നിന്നു മാത്രമാണ് കര്‍ഷകര്‍ക്ക് രക്ഷപ്പെടാനാകുന്നത്.

കര്‍ഷകന് ഓരോ വര്‍ഷവും 6000രൂപ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് പ്രയോജനമില്ലെന്നും ഈ പണം കാര്‍ഷിക കടം വീട്ടുന്നതിനായി ഉപയോഗിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കാര്‍ഷിക വായ്പ എടുത്ത് ജപ്തി ഭീഷണി നേരിടുന്ന നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.