LiveTV

Live

Kerala

കേരള നഴ്സിംഗ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടത് യൂണിയന് ഭരണ നഷ്ടം; കരുത്ത് കാട്ടി യു.എന്‍.എ

എട്ടില്‍ ആറ് സീറ്റിലും യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വിജയിച്ചു.

കേരള നഴ്സിംഗ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടത് യൂണിയന് ഭരണ നഷ്ടം; കരുത്ത് കാട്ടി യു.എന്‍.എ

കേരള നഴ്സിംഗ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടത് യൂണിയന് ഭരണ നഷ്ടം. എട്ടില്‍ ആറ് സീറ്റിലും യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വിജയിച്ചു. രണ്ട് സീറ്റില്‍ മാത്രമാണ് എന്‍.ജി.ഒ യൂണിയന് വിജയിക്കാനായത്.

30 വര്‍ഷമായി കേരള നഴ്സിംഗ് കൌണ്‍സില്‍ ഭരണം ഇടത് യൂണിയന്‍റെ കയ്യിലായിരുന്നു. എന്നാല്‍ 10 വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യു.എന്‍.എ കരുത്ത് കാട്ടി. പൊതുവിഭാഗത്തിലെ ആറ് സീറ്റും സ്വന്തമാക്കിയാണ് യു.എന്‍.എയുടെ വിജയം. നഴ്സുമാരുടെ ജനകീയ വിജയമാണ് ഇതെന്ന് അഖിലേന്ത്യാ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.

അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നഴ്സിംഗ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.