LiveTV

Live

Kerala

മലപ്പുറത്ത് നിന്ന് തുടങ്ങി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്ന സുമിക്സ് കിഡ്സ് വെയർ   

കുറഞ്ഞ കാലയളവിൽ നിരവധി നേട്ടങ്ങളാണ് വിപണിയിൽ സുമിക്‌സ്‌ കൈവരിച്ചത്.

മലപ്പുറത്ത് നിന്ന് തുടങ്ങി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്ന സുമിക്സ് കിഡ്സ് വെയർ   

മലപ്പുറത്തിന്റെ സമ്പദ്ഘടനയിൽ ഏറെ പങ്കുവഹിക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട് ജില്ലയിൽ. 2003ൽ മലപ്പുറത്ത് നിന്നാരംഭിച്ച സുമിക്സ് കിഡ്സ് വെയർ ഇതിനകം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നു കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ നിരവധി നേട്ടങ്ങളാണ് വിപണിയിൽ സുമിക്‌സ്‌ കൈവരിച്ചത്.

മലപ്പുറം തിരുവാലി സ്വദേശിയായ ബീന മുരളീധരന്‍ 2003ലാണ് സുമിക്‌സ് കിഡ്‌സ് വെയര്‍ ആരംഭിച്ചത്. 2009ല്‍ ദേശീയ വിപണിയില്‍ സജീവമായ സുമിക്‌സ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റൈല്‍ ഷോറൂമുകളിലെ അംഗീകൃത വിതരണക്കാരാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ സുമിക്‌സിന് ഇന്ന് അഞ്ഞൂറിൽപരം ജോലിക്കാരുണ്ട്. മലപ്പുറത്തു നിന്ന് തുടങ്ങിയ ബിസിനസ് സാമ്രാജ്യം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുകയാണ്.

കുഞ്ഞുങ്ങള്‍ക്കുള്ള പരിസ്ഥിതി സൗഹൃദ അലര്‍ജി രഹിത വസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അത്യാധുനിക ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ വസ്‌ത്രോത്പാദനത്തില്‍ ലോകത്തെ ഏറ്റവും മികച്ച നാമമാകുക എന്ന ലക്ഷ്യത്തിലേക്കാണ് സുമിക്സ് വളരുന്നത്. മികച്ച വനിതാ സംരംഭകർക്കുള്ള സംസ്ഥാന മന്ത്രിസഭാ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം ബീനയെ തേടിയെത്തി. മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുന്ന ഘട്ടം മുതല്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്ന സുമിക്‌സിന് 2012-ല്‍ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഉൾപ്പടെ നിരവധി ഗുണമേന്മാ അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്.