LiveTV

Live

Kerala

എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

സി.പി.എം 16 സീറ്റിലും സി.പി.ഐ നാല് സീറ്റിലും മത്സരിക്കും.

എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

ഘടകകക്ഷികളുടെ പ്രതിഷേധത്തിനൊടുവില്‍ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 16 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയും മത്സരിക്കും. സീറ്റ് ലഭിക്കാത്ത ജനതാദള്‍ എസും ലോക് താന്ത്രിക് ജനതാദളും മുന്നണിയോഗത്തില്‍ പ്രതിഷേധം അറിയിച്ചു. പ്രത്യേക സാഹചര്യമാണെന്നും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.

സി.പി.എമ്മും സി.പി.ഐയും ആയി സീറ്റ് വിഭജിച്ച് എടുക്കാനുള്ള തീരുമാനം മുന്നണി നേതൃത്വം ഘടകക്ഷികളെ ഔദ്യോഗികമായി അറിയിച്ചു. സീറ്റിന് അര്‍ഹതയുണ്ടായിരുന്നുവെന്നും, സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ടെന്നും ജനതാദള്‍ എസ് നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ലോക് താന്ത്രിക് ജനതാദളും അഭിപ്രായപ്പെട്ടു. പ്രത്യേക രാഷ്ട്രീയ സാഹചര്യമാണെന്നും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ തീരുമാനം പ്രതിഷേധത്തോടെ അംഗീകരിക്കുന്നുവെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സീറ്റ് വിഭജനത്തിന് മുന്നണി ഏകകണ്ഠമായി അംഗീകാരം നല്‍കി.

പ്രതിഷേധം അറിയിച്ചുകൊണ്ട് തന്നെയാണ് മുന്നില്‍ തീരുമാനത്തിന് യോജിക്കുന്നതെന്ന് ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. സീറ്റ് നല്‍കില്ലെന്ന തീരുമാനത്തിലെ അതൃപ്തി ലോക് തന്ത്രിക് ജനതാദാളും മറച്ചുവച്ചില്ല. സി.പി.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി നാളെ പ്രഖ്യാപിച്ചേക്കും. മണ്ഡലം കണ്‍വെന്‍ഷനുകള്‍ അടുത്ത ദിവസം ആരംഭിക്കും.