LiveTV

Live

Kerala

കൃഷി നഷ്ടത്തിലായി, കടം പെരുകി.. ജീവനൊടുക്കുമ്പോള്‍ സന്തോഷിന്‍റെ ബാധ്യത 20 ലക്ഷം രൂപ 

പ്രതി സ്ഥാനത്ത് ബാങ്കുകള്‍ തന്നെയെന്ന് സന്തോഷിന്‍റെ കുടുംബം പറയുന്നു.

കൃഷി നഷ്ടത്തിലായി, കടം പെരുകി.. ജീവനൊടുക്കുമ്പോള്‍ സന്തോഷിന്‍റെ ബാധ്യത 20 ലക്ഷം രൂപ 

ഓരോ തവണ കൃഷയില്‍ നഷ്ടമുണ്ടാകുമ്പോഴും അടുത്ത തവണ നേട്ടമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടുക്കി മേരിഗിരി സ്വദേശി സന്തോഷ് കാര്‍ഷിക വൃത്തിയില്‍ തന്നെ തുടര്‍ന്നത്. അതിനായി ലക്ഷങ്ങള്‍ വായ്പയുമെടുത്തു. കടം വാങ്ങിയത് മടക്കി നല്‍കാന്‍ കൂടുതല്‍ ബാധ്യതക്കാരനായി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു. പ്രതി സ്ഥാനത്ത് ബാങ്കുകള്‍ തന്നെയെന്ന് സന്തോഷിന്‍റെ കുടുംബം പറയുന്നു.

വായ്പയെടുത്ത ബാങ്കുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകള്‍ പെരുകിയത്. കാര്‍ഷിക വിളകള്‍ക്ക് ഓരോ തവണ വിലയിടിവ് ഉണ്ടായപ്പോഴും സന്തോഷ് എന്ന യുവകര്‍ഷകന്‍ കൂടുതല്‍ ബാധ്യതയുള്ളവനായി. കൈയില്‍ ഉണ്ടായിരുന്ന തുക കൊടുത്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അതു മടക്കി അയക്കുകയും ചെയ്തു.

സ്വന്തം ഭൂമിക്ക് പുറമെ പാട്ടത്തിനെടുത്ത ഭൂമിയിലും സന്തോഷ് കൃഷി ചെയ്തിരുന്നു. 20 ലക്ഷം രൂപയാണ് ബാങ്കുകളില്‍ സന്തോഷിനുണ്ടായിരുന്ന വായ്പകള്‍. അമ്മയും ഭാര്യയും അഞ്ച് വയസുകാരനും ഈ കടബാധ്യതക്ക് മുമ്പില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ബാങ്കുകളുടെ ജപ്തി ഭീഷണിയും ഫോണ്‍കോളുകളും തടയിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് സര്‍വതും നഷ്ടപ്പെട്ട ഇടുക്കിയിലെ കര്‍ഷകര്‍.