LiveTV

Live

Kerala

വീരേന്ദ്ര കുമാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാറിന്റെ ഗതികേട് ഓര്‍ത്ത് പരിതപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വീരേന്ദ്ര കുമാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

മുന്നണി മാറിയതോടെ സീറ്റ് നഷ്ടമായ വീരേന്ദ്ര കുമാറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാര്‍ ഗതികേടിലായെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ചെയ്ത സഹായം എല്ലാവര്‍ക്കും അറിയാമെന്ന് വീരേന്ദ്രകുമാറും തിരിച്ചടിച്ചു. വടകരയില്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന പി ജയരാജന്‍ രാവിലെ വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി.

എം.പി വിരേന്ദ്രകുമാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എളമരം കരീം എം.പി, എ പ്രദീപ് കുമാര്‍ എം.എല്‍.എ, പി മോഹനന്‍ മാസ്റ്റര്‍ എന്നിവരും പി ജയരാജനൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് വിട്ട വീരേന്ദ്രകുമാറിന്റെ ഗതികേട് ഓര്‍ത്ത് പരിതപിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിലായിരുന്ന സമയത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് തന്നാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. ഞാന്‍ നിന്നു. ബാക്കിയെല്ലാം കോണ്‍ഗ്രസ് ചെയ്‌തെന്നും വീരേന്ദ്രകുമാര്‍ പരിഹസിച്ചു.

സീറ്റ് തര്‍ക്കത്തില്‍ ഉടക്കി നില്‍ക്കുന്ന ലോക്താന്ത്രിക്ക് ജനതാദളിനെ അനുനയിപ്പിച്ച് വടകര കോഴിക്കോട് മണ്ഡലങ്ങളില്‍ പിന്തുണ ഉറപ്പിക്കുകയാണ് സി.പി.എം നേതാക്കളുടെ സന്ദര്‍ശന ലക്ഷ്യമെന്നാണ് സൂചന.