LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന് സസ്പെന്‍ഷന്‍

സംഘപരിവാര്‍ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ആശുപത്രി വികസന സമിതി നിലപാടിനെതിരെ പ്രിന്‍സിപ്പാളിനെ ഖൊരാവോ ചെയ്തതിനാണ് നടപടി

കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന് സസ്പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുന്നതായുള്ള സംഘപരിവാര്‍ ആരോപണത്തിന് എതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി. യൂണിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുള്ളയെ സസ്‌പെന്റ് ചെയ്തു. സംഘപരിവാര്‍ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ആശുപത്രി വികസന സമിതി നിലപാടിനെതിരെ പ്രിന്‍സിപ്പാളിനെ ഖൊരാവോ ചെയ്തതിനാണ് നടപടി.

അമീന്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രിന്‍സിപ്പാളിനെ ഖൊരാവോ ചെയ്യുകയും ജീവനക്കാരടക്കമുള്ളവരെ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കോളേജ് കമ്മറ്റിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് കമ്മറ്റി യോഗം ചേര്‍ന്ന് അമീന്‍ അബ്ദുള്ളയെ സസ്‌പെന്റ് ചെയ്യുകയും ഹോസ്റ്റല്‍ മുറി ഒഴിയാനും നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കാംപസില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

കഫീല്‍ ഖാന്‍ പങ്കെടുത്ത സംവാദത്തിന്റെ പേരില്‍ ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്നതായി ആദ്യം ആരോപണം ഉന്നയിച്ചത് ബി.ജെ.പിയായിരുന്നു. ആശുപത്രി വികസന സമിതി യോഗത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഇതിനെ പിന്താങ്ങുകയും ചെയ്തു. പിന്നീട് ഒരു അധ്യാപകനേയും വിദ്യാര്‍ഥികളേയും ലക്ഷ്യമിട്ട് സംഘപരിവാര്‍ കൂടുതല്‍ പ്രചരണങ്ങളിലേക്ക് കടന്നതോടെയായിരുന്നു വിദ്യാര്‍ഥികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതിന് എതിരെയാണ് ഇപ്പോള്‍ കൈയേറ്റ ആരോപണം ഉയര്‍ത്തി വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടികളുമായി കോളേജ് അധികൃതരും മുന്നോട്ട് പോകുന്നത്.