LiveTV

Live

Kerala

മണ്ണാര്‍ക്കാട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

സ്ത്രീ വിമോചനം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് വനിതാദിനത്തില്‍ പതിച്ച പോസ്റ്ററിലുള്ളത്...

മണ്ണാര്‍ക്കാട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ സ്ത്രീയും പുരുഷനും ഒന്നിക്കുക എന്നാ ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. മണ്ണാര്‍ക്കാട് പൊലീസെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു.

ആനമൂളി ആദിവാസി കോളനിക്ക് സമീപത്തുള്ള ബസ് സ്‌റ്റോപ്പിലാണ് സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നു. സ്ത്രീ വിമോചനം സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് വനിതാദിനത്തില്‍ പതിച്ച പോസ്റ്ററിലുള്ളത്. ഇന്നലെ വയനാട്ടില്‍ ആദിവാസി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം പോസ്റ്ററില്‍ പരാമര്‍ശിക്കുന്നില്ല.

അട്ടപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന ആനമൂളിയില്‍ മുമ്പും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇന്നലെ വയനാട്ടിലുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ തണ്ടര്‍ ബോള്‍ട്ടും പൊലീസും വനമേഖലയില്‍ സുരക്ഷ ശക്തമാക്കി.