LiveTV

Live

Kerala

കുമ്മനത്തിന് വഴിയൊരുക്കിയത് ആര്‍.എസ്.എസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം

കുമ്മനത്തിന് വഴിയൊരുക്കിയത് ആര്‍.എസ്.എസ്

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയില്‍ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് കടുംപിടുത്തത്തിന്റെ കൂടി സാഹചര്യത്തില്‍ കുമ്മനത്തിന്റെ മടങ്ങി വരവ് ആ മോഹത്തിനും തിരിച്ചടിയായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബി.ജെ.പി നേതൃത്വത്തില്‍ ഒരു വിഭാഗവും ആര്‍.എസ്.എസ് നേതൃത്വവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു. ഈ ആവശ്യം പരിഗണിച്ചും ആര്‍.എസ്.എസിന്റെ ശക്തമായ നിലപാട് കൂടി കണക്കിലെടുത്തുമാണ് ബി.ജെ.പി ദേശീയ നേതൃത്വം കുമ്മനം രാജശേഖരനെ മടക്കിക്കൊണ്ട് വരാന്‍ തീരുമാനിച്ചത്.

കുമ്മനത്തിന്റെ വരവില്‍ അനിശ്ചിതത്വം നിലനിന്നിരുന്നത് കൊണ്ട് തന്നെ തിരുവനന്തപുരത്ത് മത്സരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കുമ്മനം വേണമെന്ന കാര്യത്തില്‍ ആര്‍.എസ്.എസ് നിലപാട് ശക്തമാക്കിയതോടെ കുമ്മനത്തിന്റെ തിരിച്ചുവരവിന് സാധ്യത തെളിയുകയായിരുന്നു.

ദേശീയ നേതൃത്വത്തിന്റെ തീരുമാനം പൊടുന്നനെ വന്നതോടെ അതിനെ സ്വാഗതം ചെയ്‌തെന്ന് മാത്രമല്ല സംഘടനാതലത്തില്‍ അടക്കം എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ എല്ലാതരത്തിലും കുമ്മനത്തെ സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.