LiveTV

Live

Kerala

സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം; ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം ഇപ്പോഴും നോക്കുകുത്തി

2013-ല്‍ നിയമം പാസാക്കിയിട്ടും സംസ്ഥാനത്താകെ 145 സ്ഥാപനങ്ങളില്‍ മാത്രമേ ഇത്തരം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുള്ളൂ. 

 സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം; ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം ഇപ്പോഴും നോക്കുകുത്തി

തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനുള്ള ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം ഇപ്പോഴും നോക്കുകുത്തിയാകുന്നു. 2013-ല്‍ നിയമം പാസാക്കിയിട്ടും സംസ്ഥാനത്താകെ 145 സ്ഥാപനങ്ങളില്‍ മാത്രമേ ഇത്തരം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുള്ളൂ.

പത്തും അതില്‍ കൂടുതലും വനിതകള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഐ.സി.സി രൂപീകരിക്കേണ്ടത് സ്ഥാപനം നടത്തുന്ന അധികാരിയുടെ ഉത്തരവാദിത്തം ആക്കികൊണ്ടുള്ള നിയമമാണുള്ളത്. 2013ല്‍ നിയമം പാസാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് സര്‍ക്കുലര്‍ ഇറക്കി 3 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്താകെ 145 സ്ഥാപനങ്ങളില്‍ മാത്രമാണ് ഇത്തരം കമ്മറ്റികളുള്ളൂവെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ വിവരാവകാശ രേഖയിലുള്ളത്.

കമ്മറ്റി രൂപീകരിച്ചില്ലെങ്കില്‍ അന്‍പതിനായിരം രൂപ സ്ഥാപന നടത്തിപ്പുകാരന്‍ പിഴയടക്കണം.. നിയമം ലംഘിച്ചാല്‍ ഇരട്ടി തുകയാണ് പിഴ. പത്തില്‍ താഴെ സ്തീകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ പരാതികള്‍ അതാത് ജില്ലാ കലക്ടറേറ്റ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ലോക്കല്‍ കംപ്ലയിന്റ് സമിതിയെ സമീപിക്കാമെന്നുമാണ് നിയമം.