LiveTV

Live

Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദലിത് വിഭാഗങ്ങള്‍ക്ക് അവഗണന

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികളുടെ കണക്കെടുത്താല്‍ ആദിവാസി- ദലിത് - ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. എന്നാല്‍ നിയമസഭകളിലും പാര്‍ലമെന്റിലും ഇവരുടെ പങ്കാളിത്തം കുറവാണ്

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദലിത് വിഭാഗങ്ങള്‍ക്ക് അവഗണന

പാര്‍ലമെന്റിലും നിയമസഭകളിലും ആദിവാസി ദലിത് പിന്നോക്ക വിഭാഗങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. ഈ വിഭാഗങ്ങളിലെ സ്ത്രീ പങ്കാളിത്തം തീരെയില്ല. പിന്നാക്ക വിഭാഗങ്ങളിലുള്ളവരെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികളുടെ കണക്കെടുത്താല്‍ ആദിവാസി - ദലിത് - ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. എന്നാല്‍ നിയമസഭകളിലും പാര്‍ലമെന്റിലും ഇവരുടെ പങ്കാളിത്തം വളരെ കുറവാണ്. സ്ത്രീകളുടെ സ്ഥിതി അതിലേറെ കഷ്ടം.

കേരളത്തിലെ ദലിത് വിഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീ മുന്നേറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിലും മതിയായ പരിഗണന രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കാറില്ലെന്ന് കേരള ദലിത് ഫെഡറേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്‌കരന്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തരത്തിലേക്ക് ആദിവാസി ദലിത് പിന്നോക്ക വിഭാഗങ്ങള്‍ വളരാനുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.