LiveTV

Live

Kerala

സ്പിന്നിംഗ് മില്ലുകളില്‍ ചട്ടം മറികടന്ന് എം.ഡിമാരായി തുടരുന്നവരെ മാറ്റി

മീഡിയവൺ വാർത്തയെ തുടർന്നാണ് വ്യവസായ വകുപ്പിന്റെ നടപടി.

സ്പിന്നിംഗ് മില്ലുകളില്‍ ചട്ടം മറികടന്ന് എം.ഡിമാരായി തുടരുന്നവരെ മാറ്റി

സംസ്ഥാനത്തെ സ്പിന്നിംഗ് മില്ലുകളുടെ തലപ്പത്ത് അഴിച്ചുപണി. ചട്ടം മറികടന്ന് എം.ഡിമാരായി തുടരുന്നവരെ മാറ്റി. മീഡിയവൺ വാർത്തയെ തുടർന്നാണ് വ്യവസായ വകുപ്പിന്റെ നടപടി.

അഴിമതി കേസിൽ വകുപ്പ് തല നടപടി നേരിട്ട എം.ഗണേഷനായിരുന്നു കേരള സ്റ്റേറ്റ് ടെക്സ് സ്റ്റേൽ കോർപറേഷൻ അടക്കം ഉള്ള പത്ത് സ്ഥാപനങ്ങളുടെ എം.ഡി. അധിക ചുമതല നൽകിയ കലാവധി അവസാനിച്ച ശേഷവും ഇദ്ദേഹത്തെ മാറ്റിയില്ല എന്ന വാർത്ത മീഡിയവൺ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വ്യവസായ വകുപ്പ് എം.ഗണേഷനെ 10 സ്ഥാപനങ്ങളുടെ എം.ഡി സ്ഥാനത്തു നിന്നും മാറ്റി ഉത്തരവിറക്കിയത്. ഹാന്റ് ലൂം ഡയറക്ടർക്കാണ് അധിക ചുമതല. കൊല്ലം, കോട്ടയം മില്ലകളുടെ എം.ഡിയായിരുന്ന ബി. അരുൾ സെൽവനെയും പദവിയിൽ നിന്നും നീക്കി. കോട്ടയം വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണ് പകരം ചുമതല. ചട്ടം ലംഘിച്ച് പദവിയിൽ തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റാത്തതിനെ കുറിച്ച് ഹൈക്കോടതിയും സർക്കാറിനോട് വിശദീകരണം ചോദിച്ചിരുന്നു.