LiveTV

Live

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് ഖാസിമി പിടിയില്‍

തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് ഖാസിമി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഒരു മാസത്തിലേറെയായി ഷഫീഖ് ഖാസിമി ഒളിവിലായിരുന്നു.

Also read: ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി

പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അല്‍ ഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഖാസിമിക്കായുളള ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പൊലീസ് പുറത്തിറക്കിയിരുന്നു.