LiveTV

Live

Kerala

സാലറി ചലഞ്ചിലും വനിതാ മതിലിലും സഹകരിക്കാത്ത അധ്യാപകര്‍ക്ക് വിദൂര സ്ഥലങ്ങളിൽ പരീക്ഷാ ഡ്യൂട്ടി നല്‍കിയതായി പരാതി

ഹയർ സെക്കൻഡറി അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടിയെ ചൊല്ലി തർക്കം. സാലറി ചലഞ്ചിലും വനിതാ മതിലിലും സഹകരിക്കാത്ത അധ്യാപകരെ...

സാലറി ചലഞ്ചിലും വനിതാ മതിലിലും സഹകരിക്കാത്ത അധ്യാപകര്‍ക്ക് വിദൂര സ്ഥലങ്ങളിൽ പരീക്ഷാ  ഡ്യൂട്ടി നല്‍കിയതായി പരാതി

ഹയർ സെക്കൻഡറി അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടിയെ ചൊല്ലി തർക്കം. സാലറി ചലഞ്ചിലും വനിതാ മതിലിലും സഹകരിക്കാത്ത അധ്യാപകരെ വിദൂര സ്ഥലങ്ങളിൽ നിയോഗിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകർ ഹയർ സെക്കൻഡറി ജോയിൻറ് ഡയറക്ടറെ തടഞ്ഞ് വച്ചു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇൻവിജിലേറ്റർമാരുടെ ലിസ്റ്റ് തയ്യാറാക്കിയത് ഐഎക്സാം എന്ന സോഫ്റ്റ് വെയറിലൂടെയാണ്. അധ്യാപകർക്ക് 3-10 വരെ സ്കൂളുകളിൽ ഓപ്ഷൻ നൽകാം. എന്നാൽ ഇതിന് വിരുദ്ധമായി 60 കിലോമീറ്റർ ദൂരെ വരെ അധ്യാപകരെ നിയോഗിച്ചു. ഇതിനെതിരെ പരാതി വന്നപ്പോൾ ഇടത് അനുകൂല അധ്യാപകർക്ക് മാത്രം ഇളവ് നൽകിയെന്നാണ് ആക്ഷേപം. ഹൈസ്കൂൾ അധ്യാപകർക്കും ഇത്തരത്തിൽ ഹയർ സെക്കൻഡറി ഇൻവിജലേറ്റർ ഡ്യൂട്ടി നൽകിയത് സ്കൂൾ പരീക്ഷകളുടെ താളം തെറ്റിച്ചതായും പരാതി ഉയർന്നു.