LiveTV

Live

Kerala

റോഡുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്? ഉത്തരം കേരള പൊലീസ് പറഞ്ഞ് തരും

റോഡുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്? ഉത്തരം കേരള പൊലീസ് പറഞ്ഞ് തരും

റോഡുകളിലെ സിഗ് സാഗ് ലൈനുകള്‍ ശ്രദ്ധിക്കാത്തവരായി ആരും കാണില്ല. ഇത് വരെ പരിചിതമല്ലാത്ത ഈ സിഗ് സാഗ് ലൈനുകള്‍ എന്തിന് വേണ്ടിയാണെന്ന് ആലോചിക്കുന്നവര്‍ക്ക് ഉത്തരം നല്‍കി ഒടുവില്‍ കേരള പൊലീസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. പുതുതായി നിരത്തുകളില്‍ അടയാളപ്പെടുത്തിയ സിഗ് സാഗ് ലൈനുകള്‍ നിരത്തുകളില്‍ വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ നിർത്തുവാനോ, ഓവർടേക്ക് ചെയ്യാനോ പാടില്ല എന്നതിന്റെ സൂചനയാണെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിർദേശപ്രകാരമാണ് പുതിയതായി സിഗ് സാഗ് ലൈനുകൾ നിരത്തുകളില്‍ വരയ്ക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയുള്ള ഇത്തരം വരകൾ തിരക്കേറിയ കവലകളിലും സ്കൂളുകളുടെ മുന്നിലുമാണ് പ്രധാനമായും രേഖപ്പെടുത്തുക. ഇവിടെ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണെന്നും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമീപത്ത് ക്യാമറകളുമുണ്ടാകുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം