LiveTV

Live

Kerala

കേന്ദ്രം നിര്‍ത്തലാക്കിയ കബനി പദ്ധതിയുടെ പേരില്‍ കോടികള്‍ ചോരുന്നു

പദ്ധതി ഉപേക്ഷിച്ചിട്ട് നാല് വർഷമായിട്ടും മുഴുവൻ സംവിധാനവും നിലനിർത്തിയതിനാല്‍ ശമ്പളവും വാടകയും കൂടി സംസ്ഥാനത്തിന് നഷ്ടപ്പെടുന്നത് കോടികളാണ്.

കേന്ദ്രം നിര്‍ത്തലാക്കിയ കബനി പദ്ധതിയുടെ പേരില്‍ കോടികള്‍ ചോരുന്നു

കേന്ദ്രസർക്കാർ നിര്‍ത്തലാക്കിയ കബനി പദ്ധതിയുടെ പേരില്‍ സംസ്ഥാനത്തിന്റെ കോടികള്‍ ചോരുന്നു. പദ്ധതി ഉപേക്ഷിച്ചിട്ട് നാല് വർഷമായിട്ടും മുഴുവൻ സംവിധാനവും നിലനിർത്തിയതിനാല്‍ ശമ്പളവും വാടകയും കൂടി സംസ്ഥാനത്തിന് നഷ്ടപ്പെടുന്നത് കോടികളാണ്. നൂറിലധികം ഉദ്യോഗസ്ഥരുമായി ആറ് ഓഫീസുകളാണ് ഇപ്പോഴും വയനാട്ടില്‍ പ്രവർത്തിക്കുന്നത്

കബനി നദീതട സംരക്ഷണത്തിനായി 1998 ൽ ആവിഷ്കരിച്ച കേന്ദ്ര പദ്ധതിയാണ് കബനി റിവർ വാലി പദ്ധതി. എന്നാൽ 2013ൽ പദ്ധതിക്കുള്ള കേന്ദ്രസഹായം നിലക്കുകയും പദ്ധതി ഉപേക്ഷിക്കുകയുമാണുണ്ടായത്. പക്ഷേ പദ്ധതിയില്ലെങ്കിലും തുടങ്ങിവച്ച സംവിധാനങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ല. 108 ഉദ്യോഗസ്ഥർ, ആറ് ഒഫീസ്, അഞ്ച് വാഹനങ്ങൾ, കേന്ദ്രസഹായമില്ലാത്തതിനാൽ സംസ്ഥാന ഖജനാവിന് കോടികളാണ് നഷ്ടപ്പെടുന്നത്.