LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് കോടതി

വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.

നടിയെ ആക്രമിച്ച കേസ്; വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് കോടതി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർട്ടിന്റെ ആവശ്യം നിരാകരിച്ചാണ് കോടതി വിമര്‍ശനം.

കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ പല തവണ കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം പ്രതിയായ മാര്‍ട്ടിന്റെ ജാമ്യാപേക്ഷ തള്ളിയാണ് വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഇത് ചോദ്യം ചെയ്ത് പ്രതി തന്നെ എത്തിയതോടെയാണ് ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്നും കോടതി തന്നെ പരിഹസിച്ചത്. പ്രതിയുടെ ഈ ആവശ്യത്തെ സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തു. തുടര്‍ന്നാണ് . പ്രതിയുടെ വാദം കോടതി തള്ളിയത്. നടിയെ അക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു.

നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകൾ സി.ബി.ഐ കോടതിക്ക് കൈമാറി. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്തുന്ന നടപടിയും സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടിയുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ മാസം 21നു തന്നെ വിചാരണ നടപടികള്‍ ആരംഭിക്കാനാണ് കോടതിയുടെ തീരുമാനം.