LiveTV

Live

Kerala

ഇടത് മുന്നണിയുടെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി

സീറ്റില്ലെന്ന് സി. പി.ഐ ഇതര ഘടകകക്ഷികളെ സി.പി.എം നേതൃത്വം അറിയിച്ചു

ഇടത് മുന്നണിയുടെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി

ഇടത് മുന്നണിയുടെ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി. സീറ്റില്ലെന്ന് സി. പി.ഐ ഇതര ഘടകകക്ഷികളെ സി.പി.എം നേതൃത്വം അറിയിച്ചു. 16 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും മത്സരിക്കും. ഘടകകക്ഷികളിൽ അതൃപ്തിയുള്ളത് ജെ.ഡി.എസിനു മാത്രമാണ്.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഐ.എന്‍.എല്ലുമായിട്ടായിരിന്നു ആദ്യ ചര്‍ച്ച. സീറ്റിന് വേണ്ടി കാര്യമായ അവകാശവാദങ്ങള്‍ ഐ.എന്‍.എല്‍ ഉന്നയിച്ചില്ല.

പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയ എന്‍.സി.പി നേതൃത്തിനോടും സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന കാര്യം സി.പി.എം നേതൃത്വം അറിയിച്ചു.സീറ്റ് ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നെവന്ന് പറഞ്ഞ എന്‍സി.പി നേതാക്കള്‍ സീറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന തരത്തിലായിരിന്നു പ്രതികരിച്ചത്.

ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടില്ലെങ്കില്‍ കോട്ടയം,പത്തനംതിട്ട മണ്ഡലങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനം നേതാക്കളോട് വിശദീകരിച്ചു. സീറ്റ് കിട്ടുമെന്ന പ്രതീക്ഷയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് പങ്കുവെച്ചത്.

സീറ്റിന് വേണ്ടി ഇടഞ്ഞ് നില്‍ക്കുന്ന ജനതാദള്‍ എസുമായി ഇനി ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകാന്‍ സാധ്യതയില്ല. കോട്ടയം സീറ്റ് ഏറ്റെടുക്കുമ്പോള്‍ മറ്റൊരു സീറ്റ് നല്‍കണമെന്ന ജനതാദള്‍ എസിന്റെ ആവശ്യം ഈ തെരഞ്ഞെടുപ്പില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം നേതൃത്വം ജെ.ഡി.എസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.