LiveTV

Live

Kerala

എതിര്‍പ്പ് വകവെക്കുന്നില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇന്നസെന്റ് 

ചാലക്കുടിയില്‍ ഇന്നസെന്റിനെ പരിഗണിക്കേണ്ടെന്ന് മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

എതിര്‍പ്പ് വകവെക്കുന്നില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഇന്നസെന്റ് 

മണ്ഡലം കമ്മിറ്റിയില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് വകവെക്കുന്നില്ലെന്ന് ഇന്നസെന്റ് എം.പി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്, മത്സരിക്കേണ്ടത് മര്യാദയാണ്, മണ്ഡലമേതാണെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ഇന്നസെന്റ് പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റിനെ പരിഗണിക്കേണ്ടെന്ന് മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

വിജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസന്റെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇന്നസെന്റിന് വീണ്ടും അവസരം നല്‍കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇന്നസെന്റ് വ്യക്തമാക്കിയതോടെ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ഒമ്പതിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Also read: ചാലക്കുടിയില്‍ ഇന്നസെന്‍റ് വേണ്ടെന്ന് സിപിഎം മണ്ഡലം കമ്മിറ്റി; കാസര്‍കോടും കോട്ടയത്തും പൊന്നാനിയിലും തീരുമാനമായില്ല