LiveTV

Live

Kerala

വയനാട്ടിലെ കര്‍ഷകരെ ആശങ്കയിലാക്കി കൊടും ചൂട്

വിളകളിലെ രോഗപ്രതിരോധ ശേഷിയും കീടങ്ങളെ ചെറുക്കാനുള്ള ശേഷിയും നഷ്ടമാകുന്നത് കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നു.

വയനാട്ടിലെ കര്‍ഷകരെ ആശങ്കയിലാക്കി കൊടും ചൂട്

കാര്‍ഷിക മേഖലയായ വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. വേനലിന്റെ തുടക്കത്തില്‍ തന്നെ കൊടുംചൂടാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. ഇതില്‍ ശാസ്ത്ര സമൂഹവും ആശങ്കയിലാണ്.

കര്‍ണ്ണാടകയില്‍ നിന്നുള്ള വരണ്ടകാറ്റാണ് വയനാടിന്റെ കാലാവസ്ഥയെ കാര്യമായി ബാധിക്കുന്നത്. വേനല്‍ ആരംഭത്തില്‍ തന്നെ അന്തരീക്ഷ താപനില പൊടുന്നനെ ഉയര്‍ന്നത് കര്‍ഷകരെ മാത്രമല്ല ശാസ്ത്ര സമൂഹത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഏഴു വര്‍ഷം മുമ്പുവരെ 27 ഡിഗ്രി സെല്‍ഷ്യസായിരുന്ന ശരാശരി താപനില 33 ഡിഗ്രിയായി വര്‍ധിച്ചു. ചൂട് വര്‍ധിക്കുന്നത് കാര്‍ഷിക വിളകളെയും ബാധിക്കുന്നുണ്ട്. വിളകളിലെ രോഗപ്രതിരോധ ശേഷിയും കീടങ്ങളെ ചെറുക്കാനുള്ള ശേഷിയും നഷ്ടമാകുന്നത് കര്‍ഷകര്‍ക്കും തിരിച്ചടിയാകുന്നു.

മുളങ്കൂട്ടങ്ങള്‍ നശിച്ചതോടെ വരണ്ട കാറ്റിനെ തടയാനാവാതെ വന്നതാണ് ചുട് വര്‍ധിക്കാന്‍ കാരണമായത്. നെല്‍വയലുകള്‍ കുറഞ്ഞതും കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടി. 30,000 ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 8,000 ഹെക്ടറായി കുറഞ്ഞു. ചൂട് വര്‍ധിക്കുന്നത് കുടിവെള്ള ക്ഷാമത്തിനും കാരണമാകും.