LiveTV

Live

Kerala

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ ലീഗ്

യു.ഡി.എഫുമായി ചർച്ച തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ ലീഗ്

മൂന്നാം സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ മുസ്‍ലിം ലീഗ്. പാണക്കാട് ചേര്‍ന്ന ഉന്നതാധികാരസമിതിയിലും തീരുമാനമായില്ല. യു.ഡി.എഫുമായി ചർച്ച തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒമ്പതിന് പ്രവർത്തക സമിതിക്ക് മുമ്പേ ചർച്ചകൾ പൂർത്തിയാക്കാനാണ് തീരുമാനം.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി യു.ഡി.എഫിലും പിന്നീട് കോൺഗ്രസുമായും നടത്തിയ ഉഭയകക്ഷി ചർച്ചകളിലെ വിശദാംശങ്ങൾ നേതാക്കൾ സംസ്ഥാന അധ്യക്ഷനെ ധരിപ്പിച്ചു. ചില സംഘടനാ രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. എന്നാൽ മൂന്നാം സീറ്റ് സംബന്ധിച്ച് യോഗത്തിൽ അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തിൽ യു.ഡി.എഫിൽ ചർച്ചകൾ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒൻപതിന് ചേരുന്ന പ്രവർത്തക സമിതിക്ക് മുമ്പ് സീറ്റ് ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവർത്തക സമിതി യോഗത്തിനു ശേഷമാണ് സംസ്ഥാന അധ്യക്ഷൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. അധിക സീറ്റിന് പകരം കോൺഗ്രസ് മുന്നോട്ടുവച്ച ചില ബദൽ നിർദ്ദേശങ്ങളും മലപ്പുറത്തും പൊന്നാനിയിലും സിറ്റിംഗ് എം.പിമാർ തുടരുന്ന കാര്യവും യോഗം ചർച്ച ചെയ്തു.