LiveTV

Live

Kerala

മലപ്പുറത്തിന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജ്

നിലവിൽ അഡ്മിഷൻ നേടിയ ആറ് ബാച്ചുകളിലെ ആദ്യ ഡോക്ടർ സംഘം ഉടൻ പുറത്തിറങ്ങും

മലപ്പുറത്തിന്‍റെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളേജ്

കേരള സർക്കാറിന് കീഴിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിലൊന്ന് മലപ്പുറം മഞ്ചേരിയിലാണ്. മലപ്പുറത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ചികിത്സാ മേഖലയിലും മഞ്ചേരി മെഡിക്കൽ കോളജ് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാലക്കാട്, വയനാട്, ഗൂഢല്ലൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്കും മഞ്ചേരി മെഡിക്കൽ കോളേജിന്റെ ഗുണം ലഭിക്കും.

കേരളത്തിലെ ആറാമത് മെഡിക്കൽ കോളേജാണ് മലപ്പുറം മഞ്ചേരിയിലേത്. 2013ൽ നിലവിലുണ്ടായിരുന്ന ജില്ലാ ജനറൽ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തിയായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് വളരെ വേഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും ചികിത്സാരംഗത്തും മഞ്ചേരി മെഡിക്കൽ കോളേജ് ഘട്ടം ഘട്ടമായി വളരുകയാണ്.

നിലവിൽ അഡ്മിഷൻ നേടിയ ആറ് ബാച്ചുകളിലെ ആദ്യ ഡോക്ടർ സംഘം ഉടൻ പുറത്തിറങ്ങും. ഹൃദ്രോഗ ചികിത്സാ രംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാത്ത് ലാബ് സ്ഥാപിച്ചു കഴിഞ്ഞു. 7 ഏക്കർ അധികഭൂമി ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. ഹോസ്റ്റല്‍ കം ക്വേട്ടേഴ്‌സ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഭാവിയിൽ കിഡ്ണി ട്രാൻസ്പ്ലാന്റേഷൻ, ക്യാൻസർ ചികിത്സ തുടങ്ങിയ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ആരംഭിക്കാൻ പദ്ധതിയുണ്ട്.