LiveTV

Live

Kerala

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്പിന്നിംഗ് മില്ലുകളിലേക്കും എം.ഡിമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ആലപ്പുഴ, തൃശൂര്‍ സ്പിന്നിംഗ് മില്ലുകളുടെ എം.ഡിയായ എസ്.ശ്രീകുമാര്‍ അഴിമതി വിഷയത്തില്‍ ലോകായുക്ത അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്പിന്നിംഗ് മില്ലുകളിലേക്കും എം.ഡിമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്പിന്നിംഗ് മില്ലുകളിലേക്കും എം.ഡിമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 16 മില്ലുകള്‍ക്ക് ആകെ ഉള്ളത് 6 എം.ഡിമാര്‍ മാത്രം. ഇതില്‍ വിജിലന്‍സ് കേസില്‍ ഉള്‍പെട്ടവരും ഉണ്ട്.

പൊതുമേഖല സ്പിന്നിംഗ് മില്ലുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിനെപ്പം അഴിമതി വര്‍ധിക്കുകയും ചെയ്യുന്നു. വിജിലന്‍സ് കേസില്‍ ഉള്‍പെട്ട് രണ്ട് വര്‍ഷം സസ്പെൻഷനിലായ എം.ഗണേഷാണ് കേരള സ്റ്റേറ്റ് ടെക്സ്റ്റെല്‍ കോര്‍പറേഷന്‍ ഉള്‍പെടെയുള്ള പത്തു സ്ഥാപനങ്ങളുടെ എം.ഡി. സര്‍വീസില്‍ നിന്നും വിരമിച്ച അരുള്‍ സെല്‍വനാണ് കൊല്ലം കോ-ഓറേറ്റീവ് സ്പിന്നിംഗ് മില്‍,കോട്ടയം പ്രിയദര്‍ശിനി സ്പിന്നിംഗ് മില്‍ എന്നിവയുടെ എം.ഡി.

ആലപ്പുഴ, തൃശൂര്‍ സ്പിന്നിംഗ് മില്ലുകളുടെ എം.ഡിയായ എസ്.ശ്രീകുമാര്‍ അഴിമതി വിഷയത്തില്‍ ലോകായുക്ത അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. പല മില്ലുകളിലും എം.ഡിമാര്‍ എത്താറില്ലെന്നും പരാതിയുണ്ട്. അധിക ചുമതല നല്‍കുന്നത് മൂന്ന് മാസത്തില്‍ കൂടുതല്‍ പാടിലെന്ന ചട്ടം ലംഘിച്ചാണ് എം.ഡിമാരെ തല്‍സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെയാണ് കുറ്റിപ്പുറം മാല്‍കോടെക്സ്, കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ എന്നിവയുടെ എം.ഡിയായി സി.ആര്‍ രമേശ് തുടരുന്നത്. വിജിലന്‍സ് ക്ലിയറന്‍സില്ലാതെയാണ് പലരും പദവിയില്‍ തുടരുന്നത്. ചട്ടവിരുദ്ധ നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു.