LiveTV

Live

Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; ജനതാദള്‍ എസ് - സി.പി.എം ചര്‍ച്ച പരാജയം

ലോക് താന്ത്രിക് ജനതാദള്‍ ഒരു സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ്; ജനതാദള്‍ എസ് - സി.പി.എം ചര്‍ച്ച പരാജയം

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായി ജനതാദള്‍ എസുമായി സി.പി.എം നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയം. നാളെ വീണ്ടും ചര്‍ച്ച ചെയ്യും. ലോക് താന്ത്രിക് ജനതാദള്‍ ഒരു സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്, വടകര സീറ്റുകളില്‍ ഒന്ന് വേണമെന്നാവശ്യമാണ് ലോക് താന്ത്രിക് ജനതാദള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ സി.പി.എം അതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. രാജ്യസഭ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. സൗഹൃദപരമായ ചര്‍ച്ചയാണ് നടന്നതെന്ന് എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.

എറണാകുളം സീറ്റ് വേണമെന്നാവശ്യം ജനതാദള്‍ എസ് മുന്നോട്ട് വച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, ജനാധിപത്യകേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി നാളെ ഉഭയകക്ഷി ചര്‍ച്ച നടത്തും.