LiveTV

Live

Kerala

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം

കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മെറട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കും. കാര്‍ഷിക വായ്പകള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകം. 

കാര്‍ഷിക കടങ്ങളുടെ മൊറട്ടോറിയം പരിധി 2 ലക്ഷമാക്കി; ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം

കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മൊറോട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. കാര്‍ഷികേതര വായ്പകള്‍ക്കും മൊറോട്ടോറിയം ബാധകമാകും. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയങ്ങളാണ്. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമികൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കില്ല മുഖ്യമന്ത്രി വിശദീകരിച്ചു. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പ്രളയം കാരണമുളള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി ഉടനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 54 കോടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നെടുക്കും.

പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ലോക ബാങ്കിൽനിന്ന് 3,500 കോടി രൂപ വായ്പയെടുക്കാൻ അനുമതി നൽകി. ഇതോടെ കേരള പുനർനിർമാണത്തിന് 5000 കോടി രൂപ ഉപയോഗിക്കാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിലെ 400 പൊലീസ് കോണ്‍സ്റ്റബിൾ ഡ്രൈവർമാരിൽ 57 പേരെ ഹെഡ്കോൺസ്റ്റബിൾ ഡ്രൈവർമാരായും 19 പേരെ എ.എസ്.ഐ ഡ്രൈവർമാരായും സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

കര്‍ഷകരെടുത്ത വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ക്കുള്ള മെറട്ടോറിയം ഡിസംബര്‍ 31 ന് വരെ ദീര്‍ഘിപ്പിക്കും. കാര്‍ഷിക വായ്പകള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഇത് ബാധകം. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. പ്രളയം കാരണമുളള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി ഉടനെ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.