LiveTV

Live

Kerala

മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ അനധികൃത സിഗരറ്റ് പിടികൂടി

സിഗരറ്റ് ലോഡുൾപ്പെടെ ലോറിയും തുടർനടപടികൾക്കായി ജി.എസ്‍.ടി സ്ക്വാഡിന് കൈമാറി. പിടിച്ചെടുത്ത സിഗരറ്റിന് ഏകദേശം 6 ലക്ഷത്തോളം...

മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ അനധികൃത സിഗരറ്റ് പിടികൂടി

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ അനധികൃത സിഗരറ്റ് പിടികൂടി. ലോറിയിൽ കടത്തിക്കൊണ്ടുവന്ന ഒരു ലക്ഷത്തി ഇരുപതിനായിരം എണ്ണം സിഗരറ്റാണ് പിടികൂടിയത്. മൈസൂർ ഭാഗത്തു നിന്നും വന്ന ലോറിയിൽ ബിസ്കറ്റ് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ്. ലോറി ഡ്രൈവർ കോഴിക്കോട് ആരാമ്പ്രം എടക്കാട്ടിൽ വീട്ടിൽ റിയാസിനെ (27) കസ്റ്റഡിയിലെടുത്തു. സിഗരറ്റ് ലോഡുൾപ്പെടെ ലോറിയും തുടർനടപടികൾക്കായി ജി.എസ്‍.ടി സ്ക്വാഡിന് കൈമാറി. പിടിച്ചെടുത്ത സിഗരറ്റിന് ഏകദേശം 6 ലക്ഷത്തോളം വില വരും.