LiveTV

Live

Kerala

എംപാനൽ കണ്ടക്ടർമാരുടെ സമരത്തിന് വി.എസിന്റെ പിന്തുണ

ചൊവ്വാഴ്ച തുടങ്ങുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. 

 എംപാനൽ കണ്ടക്ടർമാരുടെ സമരത്തിന് വി.എസിന്റെ പിന്തുണ

കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരുടെ സമരത്തിന് വി.എസ്. അച്യുതാനന്ദന്റെ പിന്തുണ. ചൊവ്വാഴ്ച തുടങ്ങുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. അതിനിടെ വാസ്തവ വിരുദ്ധമായ പ്രസ്താവനകളിലൂടെ ഗതാഗതമന്ത്രി സമരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് എം പാനൽ കൂട്ടായ്മ ആരോപിച്ചു.

പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരെ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ വാക്കുകൾ കേട്ടതോടെയാണ് സമര രീതി മാറ്റാൻ എംപാനൽ കൂട്ടായ്മ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പിന്നെ സർക്കാരിന് വിഷയത്തിൽ ഇടപെടാനും കഴിയില്ല. ഭരണതലത്തിൽ വി.എസിന്റെ വാക്കുകളോളം പ്രകമ്പനം സൃഷ്ടിക്കാൻ ഈ അവസരത്തിൽ മറ്റാർക്കും കഴിയില്ലെന്ന വസ്തുത മുന്നിൽ കണ്ടാണ് ചൊവ്വാഴ്ച തുടങ്ങുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അദ്ദേഹത്തെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത്. ഗതാഗത മന്ത്രിക്കെതിരെ രൂക്ഷമായിട്ടുളള വിമർശനങ്ങളാണ് എംപാനൽ കണ്ടക്ടർമാർ ഉന്നയിക്കുന്നത്. വിവാദ പ്രസ്താവന നടത്തിയ ശശീന്ദ്രനെ മുഖ്യമന്ത്രി ശകാരിച്ചതായും വാർത്തകളുണ്ട്.