LiveTV

Live

Kerala

പകല്‍ സമയം ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഒല്ലൂരില്‍ ഒരു വീട്ടില്‍ നിന്ന് വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയം അമ്പത് പവന്‍ കവര്‍ന്ന കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സംഘമാണ്...

പകല്‍ സമയം ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

പകല്‍ സമയം ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാളെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ പീച്ചി സ്വദേശി കല്‍ക്കി സന്തോഷാണ് പിടിയിലായത്. നൂറിലധികം പവന്‍ ഇയാള്‍ വിവിധ ഇടങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒല്ലൂരില്‍ ഒരു വീട്ടില്‍ നിന്ന് വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയ സമയം അമ്പത് പവന്‍ കവര്‍ന്ന കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സംഘമാണ് കല്‍ക്കി സന്തോഷിനെ വലയിലാക്കിയത്. പ്രതിയെ മോഷണം നടന്ന വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു.