LiveTV

Live

Kerala

കോട്ടയത്ത് വഴിയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; സഹോദരിമാര്‍ മരിച്ചു 

കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ അമ്മക്കും മക്കള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കോട്ടയത്ത് വഴിയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; സഹോദരിമാര്‍ മരിച്ചു 

കോട്ടയം ഏറ്റുമാനൂരില്‍ കാറിടിച്ച് സഹോദരിമാര്‍ മരിച്ചു. പേരൂര്‍ സ്വദേശികളായ അന്നു, നീനു എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ലൈജിയെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂരിന് സമീപം രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വഴിയരികിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പേരൂര്‍ സ്വദേശിനി ലൈജിയെയും മക്കളെയും നിയന്ത്രണം വിട്ട് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മക്കളായ അന്നു, നീനു എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

അമ്മ ലൈജിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാര്‍ ഓടിച്ചിരുന്ന ആള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷമാണ് കാര്‍ നിയന്ത്രണം വിട്ടതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ സമീപത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.