LiveTV

Live

Kerala

ആസ്വാദകരുടെ മനം കവര്‍ന്ന് മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

ഇഷ്ടഗാനങ്ങൾ കോർത്തിണക്കിയ സംഗീത രാവ് മറക്കാനാവാത്ത അനുഭവമാണെന്നാണ് കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തവര്‍ പറഞ്ഞത്.

ആസ്വാദകരുടെ മനം കവര്‍ന്ന്  മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

ആസ്വാദകരുടെ മനം കവര്‍ന്ന് കൊച്ചിയിൽ നടന്ന മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്. ഇഷ്ടഗാനങ്ങൾ കോർത്തിണക്കിയ സംഗീത രാവ് മറക്കാനാവാത്ത അനുഭവമാണെന്നാണ് കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തവര്‍ പറഞ്ഞത്. സിതാരയും വിനീതും ആലപിച്ച സുന്ദര ഗാനങ്ങൾ. മനോജ് ജോർജിന്റെ മനോഹരമായ വയലിൻ ഫ്യൂഷനുകൾ , മീഡിയാ വൺ ഒരുക്കിയ മെഗാ മ്യൂസിക് നൈറ്റ് കൊച്ചിക്ക് വേറിട്ട അനുഭമായിരുന്നു .

കുടുംബ സമേതമെത്തി ആസ്വദിച്ച ഒരു സംഗീത പരിപാടി ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലന്നാണ് പലരും പറഞ്ഞത്. മെഗാ മ്യൂസിക് നൈറ്റിനെ ആഘോഷമാക്കി മാറ്റിയ കുട്ടികളിൽ ചിലർക്ക് പറയാനുള്ളത് ഇങ്ങനെയാണ്. അനുഗൃഹീത കലാകാരന്‍മാര്‍ ഒരുക്കിയ സംഗീത വിരുന്ന് മനസിൽ ഏറെ മായാതെ നിൽക്കുമെന്നും ഇനിയും ഇത്തരം പരിപാടികൾക്കായി തങ്ങൾ കാത്തിരിക്കുമെന്നും പറഞ്ഞാണ് പലരും മടങ്ങിയത് .