LiveTV

Live

Kerala

കൊച്ചിയുടെ രാവിനെ ഈണങ്ങളില്‍ മയക്കി മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

മേയർ സൗമിനി ജെയിനാണ് സംഗീത രാവിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 

കൊച്ചിയുടെ രാവിനെ ഈണങ്ങളില്‍ മയക്കി മീഡിയവണ്‍ മെഗാ മ്യൂസിക് നൈറ്റ്

കൊച്ചി നഗരത്തിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭമായിരുന്നു മീഡിയവണ്‍ ഒരുക്കിയ മെഗാ മ്യൂസിക് നൈറ്റ്. മേയർ സൗമിനി ജയിനാണ് സംഗീത രാവിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിനീത് ശ്രീനിവാസൻ സിതാര കൃഷ്ണകുമാർ , മനോജ് ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കലാവിരുന്ന് ആവേശത്തോടെയാണ് കൊച്ചിക്കാര്‍ സ്വീകരിച്ചത്.

കൊച്ചി മേയർ സൗമിനി ജയിനാണ് സംഗീതാസ്വാദകർ കാത്തിരുന്ന മെഗാ മ്യൂസിക് നൈറ്റിന്റ ഉദ്ഘാടനം നിർവഹിച്ചത് . ലളിതമായ ചടങ്ങിൽ പ്രൊഫ: കെ.വി തോമസ് എം.പി , ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള , ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലീം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മീഡിയ വൺ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് , ചീഫ് ജനറൽ മാനേജർ സി മാത്യു , ഡയനോര ടി.വി എം.ഡി സുനിൽ കുമാർ ഇന്ദ്രപ്രസ്ഥം തുടങ്ങിയവരും സംസാരിച്ചു.

ഗായിക സിതാര കൃഷ്ണകുമാറാണ് മ്യൂസിക് നൈറ്റിന് തുടക്കം കുറിച്ച് ആദ്യ ഗാനം ആലപിച്ചത്. തുടർന്ന് വേദിയിലെത്തിയ വിനീത് ശ്രീനിവാസൻ തന്റെ ആദ്യ സൂപ്പർ ഹിറ്റ് ഗാനവുമായി കാണികളെ കയ്യിലെടുത്തു. വയലിന്‍ തന്ത്രികളില്‍ നാദ വിസ്മയം തീര്‍ത്ത മനോജ് ജോർജിന്റെ ഊഴമായിരുന്നു പിന്നീട്, നിറഞ്ഞ കൈയ്യടികളോടെയാണ് കൊച്ചിക്കാര്‍ മ്യുസിക്ക് നൈറ്റിലെ ഓരോ ഗാനവും ആസ്വദിച്ചത്. മ്യൂസിക് നൈറ്റിന്റെ മുഖ്യ പ്രായോജകരായ ഡൈനോര ടി.വി എം ഡി സുനിൽ കുമാർ ,

ഈസ്റ്റേൺ മാർക്കറ്റിംഗ് മാനേജർ നിസാർ അഹമ്മദ് , ലാസ ഐസ്ക്രീം ഡയറക്ടര്‍- ജോൺ സൈമൺ ലോക്റോൾ കാർ ഷാംപൂ എം.ഡി ടി ടി ജോയ് , പൊന്‍കതിർ എം.ഡി പി .ആർ ബിജോയ്‌ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

.