LiveTV

Live

Kerala

കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം

നഗരത്തിലെ വിവിധയിടങ്ങളില്‍ കെട്ടിക്കിടന്നിരുന്ന മാലിന്യം ഇന്നലെ വൈകിട്ടോടെ നീക്കം ചെയ്തു. 

 കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം

കൊച്ചിയില്‍ ഒരാഴ്ച നീണ്ട് നിന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം. നഗരത്തിലെ വിവിധയിടങ്ങളില്‍ കെട്ടിക്കിടന്നിരുന്ന മാലിന്യം ഇന്നലെ വൈകിട്ടോടെ നീക്കം ചെയ്തു. ഇന്നത്തോടെ മാലിന്യ പ്രശ്നം പൂര്‍ണമായും പരിഹരിക്കാനാവുമെന്നാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

ബ്രഹ്മപുരം പ്ലാന്റില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കൊച്ചിയിലെ മാലിന്യ നീക്കം നിലച്ച അവസ്ഥയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നഗരത്തിലെ മാലിന്യ പ്രശ്നം ഏതാണ്ട് പൂര്‍ണമായും പരിഹരിക്കാന്‍ നഗരസഭക്ക് സാധിച്ചു. ഇന്നലെ അവധി ദിവസമായിട്ടും തൊഴിലാളികള്‍ ജോലിക്കെത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് മാലിന്യം പ്രശ്നം ഏറെക്കുറെ പരിഹരിക്കാന്‍ സാധിച്ചത്.

നേരത്തെ ഒരാഴ്ചയോളം മാലിന്യം കെട്ടിക്കിടന്ന് നഗരം ചീഞ്ഞ് നാറുന്ന അവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജെ.സി.ബി ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ എത്തിച്ചാണ് ഇന്നലെ നഗരത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്തത്. ഇന്നത്തോടെ മാലിന്യ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.