LiveTV

Live

Kerala

രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി. സീറ്റ് ലഭിക്കുമെന്നാണ്..

രണ്ട് സീറ്റെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ജോസ് കെ മാണി. സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫുമായി നാളെ നടക്കുന്ന ചർച്ചക്ക് മുമ്പ് പാർട്ടിയിൽ മറ്റ് ആലോചനകളുണ്ടാകില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പി.ജെ ജോസഫ് മത്സരിക്കുമോ എന്ന ചോദ്യത്തിനോടായിരുന്നു പ്രതികരണം. രണ്ട് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി പറഞ്ഞു.