LiveTV

Live

Kerala

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് 

പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. 

കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് 

കോഴിക്കോട് ജില്ലയിൽ മാർച്ച് 4നും 5നും ഉഷ്‌ണതരംഗാവസ്ഥക്ക് സാധ്യതയുണ്ട് എന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഇന്ന് അറിയിച്ചു.

മേൽ സാഹചര്യം 02.03.2019ന് തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുൻകൂട്ടി കാണുകയും പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങൾ നിർദ്ദേശങ്ങളായി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ 02.03.2019ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ വീണ്ടും ഊന്നിപ്പറയുന്നു. പൊതുജനങ്ങൾ ഈ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. തൊഴിൽ ദാതാക്കൾ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. തൃശ്ശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങൾ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് എടുത്ത് അഭ്യർത്ഥിക്കുന്നു.

Also read: സംസ്ഥാനത്ത് ചൂടേറുന്നു, എങ്ങനെ സൂര്യാഘാതം തടയാം?