LiveTV

Live

Kerala

സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി പിരിഞ്ഞു

മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍ യോഗത്തില്‍ അറിയിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായ ശേഷം...

സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി പിരിഞ്ഞു

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പേര് ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി പിരിഞ്ഞു. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ആരാഞ്ഞു. മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍ യോഗത്തില്‍ അറിയിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായ ശേഷം സ്ഥാനാര്‍ഥികളുടെ പാനല്‍ ഹൈക്കമാന്‍ഡിന് കൈമാറും.