LiveTV

Live

Kerala

ചിതറയിലെ ബഷീര്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി

മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാനാണ് ബഷീറിന്റെ വീട്ടിലെത്തിയത്. 

 ചിതറയിലെ ബഷീര്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി

കൊല്ലം ചിതറയിലെ ബഷീറിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി ഷാജഹാന്‍. തന്നെ മര്‍ദിച്ചതിലെ പ്രതികാരമാണ് കൊലക്ക് കാരണമായത്. കമ്മ്യൂണിസ്റ്റുകാരനായ ഷാജഹാനെ കോണ്‍ഗ്രസുകാരനാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് സഹോദരന്‍ സുലൈമാന്‍ പറഞ്ഞു. ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് മരച്ചീനി കച്ചവടക്കാരനായിരുന്ന ബഷീറിനെ ഷാജഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷാജഹാന്‍ രാഷ്ട്രീയ വിരോധം മൂലം സി.പി.എം ബ്രാ‍ഞ്ച് അംഗമായ ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് സി.പിഎം ആരോപണം. ഷാജഹാന്റെയും സുലൈമാന്റെയും വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.