LiveTV

Live

Kerala

‘തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് യുദ്ധം വേണം’ ശൂരനാട് രാജശേഖരന്റെ 2018ലെ പുസ്തകം ചർച്ചയാകുന്നു

യുദ്ധം അല്ലാതെ ബി.ജെ.പിക്ക് മുന്നിൽ മറ്റു സാധ്യതകൾ ഇല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്.

‘തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് യുദ്ധം വേണം’ ശൂരനാട് രാജശേഖരന്റെ 2018ലെ പുസ്തകം ചർച്ചയാകുന്നു

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പാകിസ്താനുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരന്റെ പുസ്തകം ചർച്ചയാകുന്നു. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ രാഷ്ട്രീയം 2019’ എന്ന പുസ്തകത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി യുദ്ധം ആഗ്രഹിക്കുന്നുവെന്ന വിലയിരുത്തൽ ഉള്ളത്. യുദ്ധം അല്ലാതെ ബി.ജെ.പിക്ക് മുന്നിൽ മറ്റു സാധ്യതകൾ ഇല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്.

‘വേണം ജയിക്കാൻ ഒരു യുദ്ധം’ എന്ന തലക്കെട്ട് നൽകിയ അധ്യായത്തിലാണ് 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു യുദ്ധ സാധ്യത ശൂരനാട് രാജശേഖരൻ കാണുന്നത്. 1999ലെ കാർഗിൽ യുദ്ധത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗപ്പെടുത്തിയത് ചൂണ്ടിക്കാണിച്ചാണ് നിരീക്ഷണം. 2019 തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ ഭരണനേട്ടമായി ആഘോഷിക്കാൻ ഒന്നുമില്ല. സഖ്യകക്ഷികൾ ഓരോന്നായി കൊഴിഞ്ഞുപോയി. ഇനി ഏകരക്ഷാമാർഗ്ഗം ആയി മോദി കാണുന്നത് ദേശീയ വികാരം ഇളക്കി വിടുക എന്നതാണ്. അതിർത്തിയിൽ സൈനികർ സാധാരണയായി ചെയ്യാറുള്ള സർജിക്കൽ സ്ട്രൈക്ക് പോലും രാഷ്ട്രീയ നേട്ടമായി കൊണ്ടാടുന്ന മോദി ആഗ്രഹിക്കുന്നത് മറ്റൊരു കാർഗിൽ ആയിരിക്കാം.

‘തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിക്ക് യുദ്ധം വേണം’ ശൂരനാട് രാജശേഖരന്റെ 2018ലെ പുസ്തകം ചർച്ചയാകുന്നു

പാകിസ്താനുമായി ഒരു യുദ്ധം അനിവാര്യമാണ് ബി.ജെ.പിക്ക്. എങ്കിൽ മാത്രമേ ദേശീയത എത്തിക്കാനും അതുവഴി സർക്കാരിന് തുടർച്ച കിട്ടാനും സാധ്യമാകൂ എന്ന് അവർ കരുതുന്നു. ഉറങ്ങാൻ കള്ള് വേറെ വേണം എന്ന് പറയുന്നത് പോലെ ജയിക്കാൻ ഒരു യുദ്ധം വേണം, അതും പാക്കിസ്താനുമായി. മോദി സ്വപ്നം കാണുന്നത് അതാണ്. ജമ്മുകശ്മീർ മന്ത്രിസഭയെ താഴെയിട്ടത് അതിന്റെ സൂചനയാണ്. ഇങ്ങനെ പോകുന്നു ശൂരനാടിന്റെ പുസ്തകത്തിലെ വരികൾ.

മോദി സർക്കാരിന്റെ അവസാന കാലത്തെ വിലയിരുത്തുന്ന ആർക്കും ഇത്തരമൊരു സാധ്യത മുൻകൂട്ടി കാണാനാകുമെന്ന് ശൂരനാട് പറയുന്നു. ശൂരനാട് രാജശേഖരൻ 2018 ജൂണിൽ എഴുതിയ ഈ പുസ്തകത്തിന്റെ പ്രസക്തഭാഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറിയും വീക്ഷണം മാനേജിങ് എഡിറ്ററുമാണ് ഡോ ശൂരനാട് രാജശേഖരൻ.