LiveTV

Live

Kerala

യു.ഡി.എഫ് സീറ്റു വിഭജനം; കേരള കോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

ഈ മാസം അഞ്ചിന് ഇരു പാർട്ടികളും വീണ്ടും ചർച്ച നടത്തും.

യു.ഡി.എഫ് സീറ്റു വിഭജനം; കേരള കോണ്‍ഗ്രസുമായുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും തീരുമാനമായില്ല

യു.ഡി.എഫ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായി നടത്തിയ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഈ മാസം അഞ്ചിന് ഇരു പാർട്ടികളും വീണ്ടും ചർച്ച നടത്തും. രണ്ട് സീറ്റെന്ന കേരള കോൺഗ്രസ് നിലപാടിൽ അയവ് വരുത്തിയിട്ടില്ലെന്ന് കെ. എം മാണി പറഞ്ഞു. മത്സരിക്കാനുള്ള ആഗ്രഹത്തിൽ ഉറച്ച് നിന്നു കൊണ്ടാണ് പി.ജെ ജോസഫ് ഉഭയകക്ഷി ചർച്ചക്കെത്തിയത്.

രണ്ട് സീറ്റെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ഉറച്ചു നിന്നതോടെ ചർച്ച വഴിമുട്ടി. അധിക സീറ്റെന്ന ആവശ്യം മുന്നണിയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും കോട്ടയം സീറ്റിന്റെ കാര്യത്തിൽ പാർട്ടിയിൽ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിക്കണമെന്ന് കോൺഗ്രസ് നിർദേശിച്ചു. പാർട്ടിയുടെ ശക്തിക്കനുസരിച്ച പരിഗണന വേണമെന്ന് മാണിയും ആവർത്തിച്ചു. വിഷയത്തിൽ മുന്നണിക്കകത്തും പുറത്തും കൂടുതൽ ചർച്ചകളാകാമെന്ന് ജോസഫ് അറിയിച്ചതോടെ അന്തിമ തീരുമാനം പിന്നീട് യോഗം ചേർന്ന് പ്രഖ്യാപിക്കാമെന്ന് ധാരണയായി. പാർട്ടി നിലപാടിൽ നിന്ന് പിന്നോട് പോയിട്ടില്ലെന്ന് കെ.എം മാണി പ്രതികരിച്ചു.

കോട്ടയം സീറ്റിന്റെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തി ജോസഫിന് അനുകൂലമായ തീരുമാനത്തിലെത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായിരിക്കും വരും മണിക്കൂറുകളിൽ ഉണ്ടാവുക.

Also read: മത്സരിക്കാന്‍ താല്‍പര്യമുണ്ട്, രണ്ട് സീറ്റ് വേണം; പി.ജെ ജോസഫ്