LiveTV

Live

Kerala

ചര്‍ച്ച് ബില്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് പിണറായി 

എല്‍.ഡി.എഫിന്റെ മേഖലാ ജാഥകളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചര്‍ച്ച് ബില്‍ സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് പിണറായി 

ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ച് ബില്‍ സര്‍ക്കാറിന്റെ അജണ്ടയിലില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ മേഖലാ ജാഥകളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തത്തോടെയായിരുന്നു തെക്കന്‍,വടക്കന്‍ മേഖലാ ജാഥകളുടെ സംഗമം. മന്ത്രിമാരും ഇടത് മുന്നണിയുടെ സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ വലിയൊരു നേതൃനിര തന്നെ സമാപന വേദിയില്‍ അണിനിരന്നിരുന്നു. ഒന്നിനും മുന്നിലും കേരളം കരഞ്ഞിരിക്കില്ലെന്നും നവകേരളമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നെന്ന പ്രചരണം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍മാരായ കോടിയേരി ബാലകൃഷ്ണന്‍,കാനം രാജേന്ദ്രന്‍ എന്നിവരും സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു.